Thursday, November 17, 2022

മദർ തെരേസ : കനിവിന്റെ അമ്മ



                അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദർ തെരേസ. യഥാർത്ഥ പേര് അന്യോസ (ആഗ്നസ് ) ഗോൻജെ ബോയാജ്യൂ. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനി സഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവന പ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നൽകപ്പെട്ടു.
                        ജന്മം കൊണ്ട് ആൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതം കൊണ്ട് കത്തോലിക്കാ സന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരുടെയും, രോഗികളുടെയും, അനാഥരുടെയും ആശ്രയ കേന്ദ്രമായിരുന്നു മദർ തെരേസ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശത അനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു.
                       കത്തോലിക്കാ സഭയിൽ കൽക്കട്ടയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന കന്യാസ്ത്രീയും മിഷനറിയുമായ മദർ തെരേസ, രോഗികൾക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ചു. അവരുടെ ഉത്തരവിൽ ഒരു ഹോസ്പിറ്റൽ, അന്ധർ, വൃദ്ധർ, വികലാംഗർ എന്നിവർക്കുള്ള കേന്ദ്രങ്ങൾ, ഒരു കുഷ്ഠ രോഗ കോളനി എന്നിവ സ്ഥാപിച്ചു. 1962-ൽ സമാധാനത്തിനും അന്തർദേശീയ ധാരണയ്ക്കുമുള്ള രമൺ മഗ്സസെ പുരസ്‌കാരം ലഭിച്ചു. സമാധാനം തുടങ്ങുന്നത് പുഞ്ചിരിയിൽ നിന്നാണ് എന്ന വാക്യം ഉയർത്തിയ അഗതികളുടെ അമ്മ തന്റെ ജീവിതത്തിലൂടെ അശരണരുടെയും അഗതികളുടെയും ജീവിതത്തിന്റെ കയ്പ്നീര് തുടച്ചു മാറ്റുന്നത് കാണിക്കുന്നു. "നമ്മളെത്ര കൊടുക്കുന്നു എന്നതിലല്ല കാര്യം, ദാനം ചെയ്യലിനെ നമ്മളെത്ര കണ്ട് സ്നേഹിക്കുന്നു എന്നതിലാണ് " മദർ തെരേസയുടെ പ്രസിദ്ധമായ വാക്കുകളാണിവ. ഒരു പ്രതീക്ഷയും കൂടാതെ എല്ലാവരോടും സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും പെരുമാറാൻ അമ്മ നമ്മെ പഠിപ്പിക്കുന്നു. അണഞ്ഞു പോകുന്ന ജീവിതങ്ങൾക്ക് തിരിനാളമായി മാറിയ കാരുണ്യമാണ് പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസ. കനിവിന്റെ, അലിവിന്റെ, കരുതലിന്റെ, സാന്ത്വനത്തിന്റെ, സ്നേഹ ശുശ്രൂഷയുടെ നിറപ്രത്യക്ഷമായി നമുക്കിടയിൽ മാലാഖതുല്യം വസിച്ചിരുന്ന പുണ്യവതിയാണ് മദർ തെരേസ. 

Mathemaical Symphony of Nature

Nature, in all its intricate beauty, often reveals a hidden world governed by mathematical principles. From the graceful spirals of seashell...